Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

മാനസിക ചികിത്സകര്‍ക്ക് ബാധിച്ചിരിക്കുന്ന മനോരോഗം

കഴിഞ്ഞ ഇരുപത് വര്‍ഷമായി മനശാസ്ത്ര മേഖലയുടെ എല്ലാതലങ്ങളുടെയും പ്രാധാന്യം തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു. ധാരാളം മെച്ചപ്പെട്ട കണ്ടത്തലുകളും ധാരണകളും, മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതും, ആശയകുഴപ്പത്തിലാക്കിയിരുന്നതുമായ നിരവധി മേഖലകളെ നിര്‍വ്വചിക്കുന്നതിന് സഹായകമായി. മാനസികരോഗ ചികിത്സയുടെ എല്ലാതലങ്ങളിലും വ്യക്തിത്വപ്രശ്നം സങ്കീര്‍ണ്ണതയോടുകൂടി തന്നെ പ്രത്യക്ഷമായി നിലനിന്നിരുന്നു. മാനസികരോഗങ്ങളുടെ രോഗസാദ്ധ്യത, രോഗനിര്‍ണ്ണയം, ലക്ഷണങ്ങള്‍, വിലയിരുത്തല്‍, ചരിത്രപഠനം, മാനേജ്മന്‍റ്, ഫലപ്രാപ്തി എന്നിവ ചര്‍ച്ച ചെയ്യുമ്പോള്‍, വ്യക്തിത്വ(പേഴ്സണാലിറ്റി)ത്തിന്‍റെ ഘടന എപ്രകാരമാണ് അവയെ സ്വാധീനിക്കുന്നതെന്ന് പരിഗണിക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കം/വ്യാകുലത മൂലം ഉണ്ടാകുന്ന അസുഖം, അതിന്‍റെ സ്വഭാവം, വ്യക്തിത്വമുണ്ടെന്നും അതിന്‍റെ സ്വാധീനം മാനസിക വ്യാകുലതയെ എങ്ങിനെ ബാധിക്കുന്നുവെന്നും, മനസിലാക്കാനും അതിനെ ചികിത്സിക്കാനും മനശാസ്ത്രജ്ഞര്‍ക്കും സൈക്ക്യാട്ട്രിസ്റ്റിനും ഒരുപോലെ ബാദ്ധ്യതയുണ്ട്. എങ്കിലും മാനസികാരോഗ്യം പരിരക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥരായ ഈ ചികിത്സകര്‍(സൈക്കോളജിസ്റ്റ്-സൈക്ക്യാട്ട്രിസ്റ്റ്) ഇന്നും പരമ്പരാഗതമായ ശൈലിയില്‍ ഒരുമാറ്റവുമില്ലാതെ ശൈശവരൂപത്തില്‍ തന്നെ തുടര്‍ന്നുവരുന്നു എന്നതാണ് വാസ്തവം. വ്യത്യസ്ഥമായ സമീപനങ്ങളിലൂടെ പരിശോധിക്കപ്പെടുന്ന അനേകം വാദങ്ങളും അനിശ്ചിതത്വങ്ങളും ഇന്നും നിലനിന്നുവരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ മാനസിക രോഗചികിത്സയില്‍ എന്തു പുരോഗതി കൈവരിച്ചു എന്ന് മനസിലാക്കാന്‍, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഓരോ മേഖലയും പുനഃപരിശോധിക്കുന്നതും, നിലവിലുള്ള ശാസ്ത്രീയമായ ചിന്തകളുടെ മുന്‍പന്തിയില്‍ തടസവാദങ്ങളുമായി വിലസുന്ന മേഖലകളെ വിവരിക്കുന്നതും ഒപ്പം വിമര്‍ശിക്കുന്നതും ഉപകാരപ്രദമായിരിക്കും.

പി എച്ച് ഡി എടുത്ത് മനഃശാസ്ത്രജ്ഞന്‍ എന്ന പേരില്‍ നടക്കുന്ന ഭൂരിപക്ഷം പേര്‍ക്കും, എംഡി ബിരുദ്ധമുള്ള സൈക്ക്യാട്രിസ്റ്റുമാര്‍ക്കും എത്രതരം വ്യക്തിത്വ ക്രമക്കേടുകള്‍ ഉണ്ടെന്നുപോലും അറിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണിന്ന്. പല സൈക്ക്യാട്രിസ്റ്റും മനഃശാസ്ത്രജ്ഞരും മതപണ്ഡിതശ്രേഷ്ടരും മറ്റു അറിവുള്ളവര്‍ പോലും വ്യക്തിത്വ ക്രമക്കേടുകളെ എന്തിനേരെ അസുഖങ്ങളെപോലും ചികിത്സിക്കാന്‍ ആദ്യം ശുപാര്‍ശ ചെയ്യുന്നത് ധ്യാനങ്ങളും മന്ത്രങ്ങളും പൂജകളുമാണ്. ഇതിന് കാരണം ഈ ചികിത്സകരുടെ തന്നെ അജ്ഞതയാണ്. ശാസ്ത്രം വികസിക്കാതിരുന്ന കാലത്ത് നിലന്നിരുന്ന പ്രാക്യതമായ പലരീതികളും വ്യക്തിത്വ ക്രമക്കേടുകളുടെ ചികിത്സക്കായി ഇന്നും ഉപയോഗിച്ചുവരുന്നു. വ്യക്തിത്വ ക്രമക്കേടുകളെ പൂര്‍ണ്ണമനോരോഗങ്ങളായി കണ്ടു ചികിത്സിക്കുന്ന സൈക്ക്യാട്രിസ്റ്റുമാര്‍ ചിലസമയത്ത് മനോരോഗങ്ങളെ വ്യക്തിത്വ ക്രമക്കേടുകളായും കണ്ട് മാറ്റുരക്കുന്നു. മറ്റൊരുവശത്ത് ഇതെല്ലാം വെറും അനുസരണക്കേടായി കണ്ട് ചികിത്സിക്കുന്ന മനഃശാസ്ത്രജ്ഞമാര്‍. ഈ രണ്ടുവിധ മുട്ടനാടുകള്‍ പണിപഠിക്കുന്നതിന്‍റെ ഇടയില്‍ അല്‍പജ്ഞാനികളായ കൗണ്‍സലര്‍മാരും സോഷ്യല്‍ വര്‍ക്കേഴ്സും രോഗാതുരമായ മനസിന്‍റെ ഉടമയെ നട്ടംതിരിക്കുന്നു. വ്യക്തിത്വ ക്രമക്കേടുകളെ കുറിച്ച് അഗാധമായ പാണ്ഡിത്ത്യം നേടിയവര്‍ക്കു മാത്രമെ ഇതിനു വേണ്ടതായ ചികിത്സ നല്‍കാന്‍ സാധിക്കു.

ഭൂരിപക്ഷം ചികിത്സകര്‍ക്കും മനഃശാസ്ത്രം, പേഴ്സണാലിറ്റി എന്നീവാക്കുകളുടെ അര്‍ത്ഥം പോലും അറിയില്ല എന്നുപറഞ്ഞാലും തെറ്റില്ല. മനഃശാസ്ത്രത്തിലെ വിലപ്പെട്ടതും പ്രസിദ്ധിയാര്‍ജിച്ചതുമായ തിയറികള്‍ ഏതൊക്കെ, എങ്ങിനെ അതു പ്രാവര്‍ത്തികമാക്കുന്നു എന്നറിയാത്തവരാണ് ഇന്ന് മാനസികാരോഗ്യ ചികിത്സാരംഗം അടക്കിവാഴുന്നതും പുതതലമുറയെ പഠിപ്പിക്കുന്നതും. മാനസിക രോഗങ്ങളെപോലെ വ്യക്തിത്വ ക്രമക്കേടുകളെ കുറിച്ചുള്ള അറിവും പ്രയോഗിക്കുവാന്‍ ആത്മവിശ്വാസമുള്ള സൈക്കോളജിസ്റ്റുമാര്‍, സൈക്ക്യാട്ട്രിസ്റ്റുമാര്‍ കൗണ്‍സലേഴ്സ് എന്നിവര്‍ വരുംകാലങ്ങളില്‍ കൂടുതലായി വരേണ്ടതിന്‍റെ ആവിശ്യകത വര്‍ദ്ധിച്ചുവരുന്നു. എന്തുകൊണ്ടെന്നാല്‍, ഇപ്പോള്‍ ഈ മേഖലയില്‍ മുറിവൈദ്യന്‍മരും, ചികിത്സിക്കാനറിയാത്തവരും, കപടബിരുദധാരികളും, അനാവശ്യമായി മരുന്നുകള്‍ നല്‍കി കാലാകാലത്തേക്ക് മരുന്നുകള്‍ക്ക് അടിമയാക്കുന്നവരും വിലസുകയാണ്, വര്‍ദ്ധിച്ചുവരികയാണ്.